Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nithin Raj

നി​ധി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചു

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​ധി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ ഡോ. ​എം.​കെ. റാം ​ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ചു.

ഹ​ര്‍​ജി വീ​ണ്ടും ഈ ​മാ​സം 21ന് ​പ​രി​ഗ​ണി​ക്കാ​നാ​യി ജ​സ്റ്റീ​സ് എം.​ബി. സ്‌​നേ​ഹ​ല​ത മാ​റ്റി. സം​സ്ഥാ​ന സ​ര്‍​ക്കാ​രും പോ​ലീ​സു​മ​ട​ക്കം എ​തി​ര്‍​ ക​ക്ഷി​ക​ളോ​ട് നേ​ര​ത്തെ കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ആ​ന്ധ്ര​യി​ല്‍ ജ​നി​ച്ച് ക​ര്‍​ണാ​ട​ക​യി​ല്‍ വ​ള​ര്‍​ന്ന ത​ന്നെ മ​റ്റാ​രു​ടെ​യോ പ്രേ​ര​ണ​യി​ല്‍ കേ​സി​ല്‍​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ഹ​ർ​ത്താ​ൽ ശ​ക്തം, വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ആ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

നി​ര​ത്തി​ലി​റ​ങ്ങി​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സുകൾ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രാ​ണ് ബ​സ് ത​ട​ഞ്ഞ​ത്. ക​ണി​യാ​പു​ര​ത്തും നെ​ടു​മ​ങ്ങാ​ട്ടും ബ​സു​ക​ൾ ത​ട​ഞ്ഞു.

അ​ടൂ​രി​ൽ വാ​ഹ​നം ത​ട​ഞ്ഞ സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി ടൗ​ണി​ലും എ​റ​ണാ​കു​ള​ത്തും പ​ത്ത​നം​തി​ട്ട​യി​ലും വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്നു​ണ്ട്. അ​തേ​സ​മ​യം ഹ​ർ​ത്താ​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ല്ല. സി​റ്റി സ​ർ​വീ​സ​ട​ക്കം സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​ത്തി​ൽ ഓ​ടു​ന്നു​ണ്ട്.

സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ത്ത് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ അ​ഫി​ലി​യേ​ഷ​ൻ റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ.​സം​ഗീ​ത ന​മ്പ്യാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ത്ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം പ്ര​തി ഡോ. ​സം​ഗീ​ത ന​മ്പ്യാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യി. എ​സി​പി ഹ​രി​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം സം​ഗീ​ത​യു​ടെ മൊ​ഴി​യെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി സം​ഗീ​ത​യ്ക്ക് മു​ന്‍​കൂ​ര്‍​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് പ്ര​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്.

സം​ഗീ​ത ന​മ്പ്യാ​ര്‍​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലെ​ന്നാ​യി​രു​ന്നു മു​ന്‍​കൂ​ര്‍ ജാ​മ്യ​വി​ധി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡോ. ​റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ല​ശ്ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ റാ​മി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി​യ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Kerala

നി​ധി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ല്‍

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. 52 ദ​ളി​ത് സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​ർ​ത്താ​ൽ.

ഹ​ർ​ത്താ​ലി​ന് മു​ന്നോ​ടി​യാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും കേ​സ് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; യൂ​ത്ത് ലീ​ഗ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ച്ച് കോ​ള​ജി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നീ​ക്കു​ന്ന​തി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

പി​ന്നീ​ട് പോ​ലീ​സ് ലാ​ത്തി​വീ​ശി. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ​വ​രെ മു​ഴു​വ​ൻ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ആ​രോ​പ​ണ വി​ധേ​യ​രാ​യ ഡോ. ​എം.​കെ.​റാം, ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​ത്തെ നേ​രി​ടാ​ൻ ച​ക്ക​ര​ക്ക​ൽ, എ​ട​ക്കാ​ട്, മ​ട്ട​ന്നൂ​ർ, ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണൂ​ർ ടൗ​ൺ, ക​ണ്ണൂ​ർ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഏ​പ്രി​ൽ 28-ന് ​കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 28-ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. നി​തി​ൻ രാ​ജ് ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും അ​തി​ൽ ക​ടു​ത്ത ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ക്കു​ന്നു.

നി​തി​ൻ രാ​ജി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഡോ. ​റാം, ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, മ​രി​ച്ച വി​ദ്യാ​ർ​ത്ഥി​യു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ക, വി​ദ്യാ​ർ​ത്ഥി പീ​ഡ​നം പ​തി​വാ​യ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് ഏ​പ്രി​ൽ പ​ത്തി​നാ​ണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ക​ടു​ത്ത മാ​ന​സി​ക പീ​ഡ​ന​വും ജാ​തീ​യ അ​ധി​ക്ഷേ​പ​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ എ​സ്‌​സി/​എ​സ്ടി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​ർ ഇ​തു​വ​രെ പി​ടി​യി​ലാ​യി​ട്ടി​ല്ല.

ലോ​ൺ ആ​പ്പ് ത​ട്ടി​പ്പാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വാ​ദം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Kerala

അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെത്തി നിതിൻ രാജിന്‍റെ കുടുംബം; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

കണ്ണൂർ: മരിച്ച നിതിൻ രാജിന്‍റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെത്തി. നിതിന്‍റെ അച്ഛനും സഹോദരീഭർത്താവുമാണ് കോളജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്.

എന്നാൽ, ഇവർ പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയാണുണ്ടായത്. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്‍റെ അച്ഛൻ വികാരാധീനനായി പ്രതികരിച്ചത്. നിതിനെ എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അവൻ ഒരിക്കലും ജീവനൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

National

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ റിമാൻഡിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് റിമാൻഡിലായത്.

നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നാണ് പ്രതികളെ സൈബർ പോലീസ് സംഘം പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇൻസ്റ്റന്‍റ് ഫണ്ട്സ് എന്ന ലോൺ ആപ്പ് നടത്തിപ്പുകാരാണ് അറസ്റ്റിലായ പ്രതികൾ. മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെന്‍റൽ ​കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

നോ​യി​ഡ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ, ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത എ​ന്നി​വ​രാ​ണ് ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

നിതിന്‍റേത് അസ്വാതന്ത്ര്യത്തിന്‍റെ മരണം; പോലീസ് പരാജയമെന്ന് ചാണ്ടി ഉമ്മൻ

നെടുമങ്ങാട്: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണം ആധുനിക കേരളത്തിന് അപമാനമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉഴമലയ്ക്കലിലെ നിതിന്‍റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ പോലീസിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. നിതിന്‍റെ സഞ്ചയന ദിവസം പോലും പ്രതികളെ പിടികൂടാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കാമ്പസുകളിൽ കുട്ടികൾ വിവേചനം നേരിടേണ്ടി വരുന്നത് നാം അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കേരള പോലീസിന്‍റെ ഭാഗത്തുനിന്ന് ഈ കേസിൽ വലിയ ഉദാസീനതയുണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാമ്പസുകളിലെ ഹരാസ്‌മെന്‍റുകൾ തടയാൻ നിലവിലുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. കമ്മിറ്റികൾ ഉണ്ടെന്നതുകൊണ്ട് മാത്രം കാര്യമില്ല, അവയുടെ പ്രവർത്തനം ഉറപ്പാക്കണം. ആന്‍റി റാഗിംഗിന്‍റെ ഭാഗമായി ജില്ലാ-സംസ്ഥാന തലങ്ങളിൽ ശക്തമായ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരണം. കാമ്പസിനുള്ളിലെ വിവേചനങ്ങൾക്കെതിരെ വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

Kerala

കുറ്റക്കാരെ സംരക്ഷിക്കുന്നു; പോലീസിനും മാനേജ്‌മെന്‍റിനുമെതിരേ നിതിന്‍റെ കുടുംബം

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ പോലീസിനും കോളജ് മാനേജ്‌മെന്‍റിനുമെതിരേ ഗുരുതര ആരോപണവുമായി കുടുംബം.

ഇത്രയും ദിവസമായിട്ടും നിതിന്‍റെ മരണത്തിൽ കുറ്റാരോപിതരായ അധ്യാപകരായ റാമിനെയും സംഗീതയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവർക്ക് പോലീസില്‍ നിന്നോ മാനേജ്‌മെന്‍റില്‍ നിന്നോ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കുടുംബം ആരോപിച്ചു.

അന്വേഷണം ഊര്‍ജിതമാക്കണം. കേസ് വലിച്ചുനീട്ടി കൊണ്ടുപോയേക്കാം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ എന്തുകൊണ്ട് കാലതാമസം ഉണ്ടാകുന്നുവെന്നും നിതിന്‍ രാജിന്‍റെ സഹോദരി രാഖി ചോദിച്ചു.

നിതിന്‍റെ മരണം സംബന്ധിച്ച് ആദ്യം പറയുന്ന കാര്യങ്ങളല്ല ഇപ്പോള്‍ പറയുന്നത്. മൂന്നുനില എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അത് മാറി. മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഒരു ഫോണ്‍ പോലും വന്നിട്ടില്ലെന്നും സഹോദരി പറഞ്ഞു.

ലോണ്‍ ആപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അധ്യാപികയായ ലത തങ്ങളെ ബന്ധപ്പെടാത്തതെന്നും കുടുംബം ചോദിക്കുന്നു.

Kerala

നിതിന്‍റെ മരണം: കോളജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി ഗവർണർ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ നടപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. കോളജ് അധികൃതർക്കെതിരേ കർശന നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് ഗവർണർ നിർദേശം നൽകി.

നേരത്തെ, വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യാഴാഴ്ച കോളജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിതിൻ ജീവനൊടുക്കില്ലെന്നും കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. നിതിന്‍റെ മരണത്തിൽ ആരോപണവിധേയരായ ഡെന്‍റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവർക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് സി​പി​എം. ഏ​പ്രി​ൽ 19ന് ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി.

19ന് ​വൈ​കി​ട്ട് 5ന് ​സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ വീ​ടി​ന് ത​റ​ക്ക​ല്ലി​ടും. നി​തി​നെ അ​ട​ക്കി​യ ഭൂ​മി​യി​ൽ വീ​ട് വ​ച്ച് ന​ൽ​കു​മെ​ന്ന് സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ. റ​ഹീം വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന​ത് പാ​ർ​ട്ടി കൊ​ടു​ത്ത വാ​ക്കാ​ണ്. അ​ത് പാ​ലി​ക്കും. എ​ല്ലാ ഘ​ട്ട​ത്തി​ലും നി​തി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും എ.​എ. റ​ഹീം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം മാ​നേ​ജ്മെ​ന്‍റ് സം​ഭ​വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സം​വി​ധാ​ന​ത്തി​ൽ മാ​റ്റം വ​ര​ണം. ഒ​രു അ​ധ്യാ​പ​ക​ൻ മാ​ത്രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ല. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്ത് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Kerala

നിതിൻ രാജിന്‍റെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

നെടുമങ്ങാട്: കണ്ണൂർ അഞ്ചരക്കണ്ടിയിലെ സർക്കാർ മെഡിക്കൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഖേദകരവും ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്.

"വേർമി ഡോഗ്’ പോലുള്ള അപമാനകരമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർഥിയെ അധിക്ഷേപിച്ചെന്ന വിവരം അതീവ ഗുരുതരവും മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിവിവേചനത്തിനും അധിക്ഷേപത്തിനും എതിരായി സമൂഹം ഒറ്റക്കെട്ടായി ശക്തമായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ കുറ്റക്കാരായവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ കർശനമായ നിയമനടപടി സ്വീകരിക്കണം. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള എല്ലാ ആരോപണങ്ങളും എസ്‌സി/എസ്‌ടി അതിക്രമ നിരോധന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിതിൻ രാജിന് നീതി ലഭ്യമാക്കുന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള അനീതികൾ ഇനി ആവർത്തിക്കാതിരിക്കാനായി സംസ്ഥാന സർക്കാർ അടിയന്തരവും ശക്തവുമായ ഇടപെടൽ നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. നിതിൻ രാജിന്‍റെ വീട്ടിൽ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ശ്യാം​രാ​ജ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി. ന​ട​പ​ടി നേ​രി​ട്ട ര​ണ്ട് അ​ധ്യാ​പ​ക​ര്‍​ക്ക് പു​റ​മെ ക​മ​ല്‍ എ​ന്ന ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​നും, ല​ത​യെ​ന്ന അ​ധ്യാ​പി​ക​യ്ക്കും മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് നി​തി​ന്‍ പി​താ​വ് ആ​രോ​പി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലേ​ക്ക് കെ​എ​സ്‍​യു - എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ​സി​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Latest News

Corehub Up